ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയ്ക്ക് വെടിയേറ്റു

Web Desk

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയ്ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ പിന്നില്‍നിന്നുള്ള ആക്രമണത്തില്‍ കഴുത്തിന്റെ വലതു വശത്താണ് ആബെയ്ക്ക് വെടിയേറ്റത്.ആബെയുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനശ്രമം തുടരുകയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൈശാചികമായ ആക്രമണമാണ് ആബെയ്‌ക്കെതിരെ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. എന്തും നേരിടാന്‍ രാജ്യം ഒരുക്കമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആബെയുടെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലാതിരുന്ന അക്രമി കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയാണു വെടിവച്ചതെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.

error: Content is protected !!