പ്രതിമാസം 1,500 രൂപ അടവ്; നേട്ടം 35 ലക്ഷം; പോസ്റ്റ് ഓഫിസ് പദ്ധതി ;ഗ്രാം സുരക്ഷ പോളിസി

Web Desk

നിക്ഷേപത്തിനായി സാധാരണക്കാർ ആശ്രയിക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫഇസ് പദ്ധതികൾ. സുരക്ഷയ്‌ക്കൊപ്പം മികച്ച റിട്ടേൺ എന്നതാണ് പോസ്റ്റ് ഓഫിസ് പദ്ധതികളെ ജനപ്രിയമാക്കുന്നത്. അത്തരമൊരു പദ്ധതിയാണ് ഗ്രാം സുരക്ഷ പോളിസി. ( invest 1500 monthly get 35 lakh return )
സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസിന്റെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. കാലാവധിയിൽ അടവ് പൂർത്തിയാക്കുമ്പോൾ നിക്ഷേപകന് തുക തിരികെ ലഭിക്കും. പദ്ധതിയിൽ 19 വയസിനും 55 വയസിനും മധ്യേ വേണം ചേരാൻ. 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെ പ്രീമിയം അടവ് കാലാവധി ക്രമീകരിക്കാം. 19-ാം വയസിൽ 10 ലക്ഷം രൂപയുടെ പോളിസി വാങ്ങുന്നൊരാൾ, 55 വർഷം കാലാവധിയിൽ പ്രതിമാസം 1,515 രൂപ അടയ്ക്കണം. 55-ാം വയസിൽ 33.40 ലക്ഷമാണ് ലഭിക്കുക.
പോളിസി കാലാവധി 58 വർഷമാണെങ്കിൽ 1,463 രൂപയും, 60 വർഷം കാലാവധിയിൽ പോളിസി വാങ്ങുന്ന വ്യക്തിക്ക് 1,411 രൂപയുമാണ് അടവ് വരുന്നത്. പോളിസി കാലയവിൽ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിക്ക് പണം ലഭിക്കുകയും ചെയ്യും.
പേളിയിൽ ചേർന്ന വ്യക്തിക്ക് പോളിസി വാങ്ങി നാല് വർഷം പൂർത്തിയാക്കിയാൽ വായ്പ ലഭിക്കും. പോളിസി ആരംഭിച്ച് മൂന്ന് വർഷം പൂർത്തിയായാൽ പോളിസി അവസാനിപ്പിക്കാനും സാധിക്കും. അടച്ച തുക തിരികെ കിട്ടുമെന്നല്ലാതെ വേഗത്തിൽ പദ്ധതി അവസാനിപ്പിക്കുന്ന വ്യക്തിക്ക് പറയത്തക്ക ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

error: Content is protected !!