രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 11,000ത്തിനു മുകളിൽ

WebDesk

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകൾ 10000 ന് മുകളിലാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ 1000 ത്തിന് മുകളിൽ എത്തിയതാണ് ദേശീയ തലത്തിലുള്ള കണക്കുകളിലും പ്രതിഫലിച്ചത്.

error: Content is protected !!