ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയായേക്കും; ഇന്ന് മുതൽ എടിഎം വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിബന്ധനകൾ

കോഴിക്കോട്: എടിഎം വഴിയുള്ള പണമിടപാടുകൾക്ക് ഇനി പുതിയ നിബന്ധനകൾ. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് എടിഎം നിബന്ധനകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താൻ സാധ്യതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം.

ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുപിഐ അധിഷ്ഠിത പണം പിൻവലിക്കലുകൾ ഇനി മുതൽ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. യുപിഐ ആപ്പുപയോഗിച്ച് ക്യുആർകോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. ആപ്പുപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതെങ്കിലും 23 രൂപയും ജിഎസ്ടിയും ഫീസായി ബാങ്ക് ഈടാക്കും.

പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകൾക്കുള്ള എടിഎം വഴിയുള്ള പണം പിൻവലിക്കൽ പരിധികൾ പരിഷ്കരിച്ചു. ചില ഡെബിറ്റ് കാർഡുകൾക്ക് ദിവസം തോറും എടിഎമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് കുറച്ചത്. നേരത്തെ ചില കാർഡുകൾ ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാമായിരുന്നു. പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതൽ 75,000 രൂപ വരെ ആയി കുറയും. ഓരോ കാർഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം. എല്ലാ കാർഡ് വിഭാഗങ്ങൾക്കും ഇത് ബാധകമല്ല.

ബന്ധൻ ബാങ്ക് മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം പുതുക്കി. മാസത്തിൽ അഞ്ച് തവണയായുള്ള പണം പിൻവലിക്കൽ സൗജന്യമായിരിക്കും. മറ്റു ബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളാണ് ഏപ്രിൽമുതൽ ലഭിക്കുക. പണമല്ലാത്ത ഇടപാടുകൾക്ക് പരിധിയില്ല. ഇത് കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ അധികം നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!