വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

Web Desk

കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു. പഴയ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകർന്നത്. അപകട സമയത്ത് മക്കൾ മറ്റൊരു മുറിയിലായിരുന്നു.

error: Content is protected !!