
newsdesk
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. അടുത്ത മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം ഡിസംബര്‍ മാസത്തില്‍ ലഭിക്കുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
വൈദ്യുതി ഉള്ള അന്ത്യോദന അന്ന യോജന (മഞ്ഞകാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക്) എന്നീ റേഷന്‍ ഉപയോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. പൊതുവിഭാഗം സബ്സിഡി (നീല) കാര്‍ഡുകാര്‍ക്കും പൊതുവിഭാഗം (വെള്ള) കാര്‍ഡുകാര്‍ക്കും അരലിറ്റര്‍ മണ്ണെണ്ണ വീതം ലഭിക്കും.
മഞ്ഞ കാര്‍ഡ് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. 3 പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും. പിങ്ക് കാര്‍ഡ് ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കില്‍ ലഭിക്കും.
നീല കാര്‍ഡ് ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ അഞ്ച് കിലോ അരി 10.90 രൂപയ്ക്ക് ലഭിക്കും. വെള്ള കാര്‍ഡ് പത്ത് കിലോ അരി 10.90 രൂപയ്ക്ക് ലഭിക്കും.