സ്വർണവില വർധനവ് ; പവന് 120 രൂപ കൂടി

Web Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ചൊവ്വാഴ്‌ച പവന് 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന് വില 15 രൂപ കൂടി 4480 രൂപയായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പന്ത്രണ്ട് ദിവസത്തിനിടെ 640 രൂപയാണ് വർധിച്ചത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ജൂലൈ ഒന്നിനായിരുന്നു. ജൂലൈ മാസം തുടക്കത്തിൽ പവന് 35,200 രൂപയായിരുന്നു സ്വർണ വില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണത്തിൽ പ്രതിഫലിച്ചത്. ഒരാഴ്ചയിലെ താഴ്ന്ന നിലവാരമായ 1790.49 ഡോളറിലേക്ക് കഴിഞ്ഞ ദിവസം താഴ്ന്ന ശേഷമാണ് വിലയിൽ വർധനവ് ഉണ്ടായത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില 47,881 രൂപയായി. ജൂണിൽ കുത്തനെ ഇടിവുണ്ടായശേഷമാണ് ഈ മാസം വിലയിൽ വർധനവുണ്ടായത്.

error: Content is protected !!