കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ശമ്പളം നല്‍കാതെ മേലധികാരികള്‍ക്ക് ശമ്പളം കെടുക്കേണ്ട- ഹൈക്കോടതി

Web Desk

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഉടന്‍ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാതെ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കണമെന്നും സ്ഥാപനത്തെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുണ്ടോയെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ എത്രനാള്‍ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കാന്‍ ലോണെടുക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. വായ്പയെടുത്തത് എന്തിന് വിനിയോഗിച്ചെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങളെ ഓര്‍ത്താണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

error: Content is protected !!