സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്‌ നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ മാസം ഇരുപതുവരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.

ന്യൂനമർദ പാത്തി കേരളത്തോട് അടുത്തതാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ കാറ്റും അനുകൂലമായി ഉയർന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ തീരദേശവാസികളും മലയോര മേഘാലയിലുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന ജാഗ്രതാ നിർദേശം കൃത്യമായി പാലിച്ച് മാത്രമെ കടലിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളൂവെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!