പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധം: ആരോ​ഗ്യമന്ത്രി

WebDesk

പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹോട്ടൽ റെസ്റ്റോറൻ്റ് ഉടമകളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസും രജിസ്ട്രേഷനും നിർബന്ധം. സമ്പൂർണ ശുചിത്വം ഉറപ്പാക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.
അടുക്കളയും ഫ്രീസറും ഉൾപ്പെടെ എല്ലാം ശുദ്ധിയാക്കണം. മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. പകരം പാസ്റ്ററൈസ്ഡ് മുട്ട ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!