സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

WebDesk

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5405 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,240 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,483 രൂപയാണ്.
സ്വർണം ചെറിയ അളവിലെങ്കിലും വാങ്ങി സൂക്ഷിക്കുന്നവർക്ക് ആശ്വാസമാണ് നിലവിലെ നിരക്ക്. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

error: Content is protected !!