
newsdesk
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത് വന്‍ ചാഞ്ചാട്ടം. ഇന്ന് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 25 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 200 രൂപയുടെ കുറവും ഇന്നുണ്ടായി.
ഇതോടെ സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 13135 രൂപയായി. ഗ്രാമിന് 1,05,080 രൂപയും ഇന്ന് നല്‍കേണ്ടി വരും. യുഎസ്- ഇറാന് ആക്രമണങ്ങള്‍ വീണ്ടും കടുക്കുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത് വലിയ ചാഞ്ചാട്ടങ്ങളാണ്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും കേരളത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ സ്വര്‍ണവില പവന് 560 രൂപ കൂടിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.