സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്.പവന് 160 രൂപ കൂടി 37,360 രൂപയിലെത്തി. ഇതോടെ 4670 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന സ്വർണവില, ഇന്നലെ 400 രൂപ കൂടി 37,200 രൂപയിലെത്തി. ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണമായത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

error: Content is protected !!