സ്വർണ വില കൂടി; പവന് 360 രൂപ

Report: Web Desk

സ്വർണ വിലയിൽ വർധന. പവന് 360 രൂപകൂടി 37,480 ലെത്തി. 4685 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1,912.49 ഡോളർ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരവായ 1,918.36 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷമാണ് വില ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.

error: Content is protected !!