കുത്തനെ ഇടിഞ്ഞ് സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 2680 രൂപ

കോഴിക്കോട്: സംസ്ഥാനത്തു സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2680 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 106960 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 എന്ന നിലയിലേക്ക് എത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് സ്വർണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടു ദിവസ്സം കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നു. പവന് 1160 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,09,640 രൂപയിലെത്തിയിരുന്നു എന്നാൽ ഇന്ന് അതിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെയാണ് വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. പിന്നീട് മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. അമേരിക്ക- ഇറാന്‍ സംഘര്‍ഷം അവസാനിച്ചതും ക്രൂഡ് ഓയില്‍ വിയിലെ കുറവും സ്വര്‍ണവിലയെ സ്വാധീനിച്ചു. ചൊവ്വാഴ്ച മുതല്‍ വിലയില്‍ ഇടിവ് ദൃശ്യമായി തുടങ്ങി.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!