ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം; നന്ദി അറിയിച്ച് ഗോവന്‍ ആരോഗ്യമന്ത്രി

Web Desk

കൊവിഡ് രണ്ടാം തരംഗത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജനാണ് കേരളം എത്തിച്ചത്.

ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജന്‍ എത്തിച്ചുനല്‍കി, സഹായിച്ചതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നെന്നും,കേരളം നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ പറഞ്ഞു. ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ തന്നെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്.

ചെറിയ സംസ്ഥാനമായ ഗോവയില്‍ കഴിഞ്ഞ ദിവസം മാത്രം 951 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 7052 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.കഴിഞ്ഞ ദിവസം മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് ഗോവയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 883 ആയി. ഗോവയടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്.

error: Content is protected !!