മാംസം കഴിക്കുന്നെങ്കില്‍ ഒറ്റ അറക്കലിന് കൊല്ലുന്ന മൃഗമായിരിക്കണം’; ഹലാല്‍ മാംസം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ഹലാല്‍ മാംസം മാത്രം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. മാംസത്തിന് വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നവര്‍ ഝട്ക രീതി പിന്തുടരണം. ഹിന്ദുക്കളുടേത് ഈ രീതിയാണ്. മൃഗങ്ങളെ കൊല്ലുമ്പോള്‍ ആണെങ്കിലും സ്വന്തം മതപാരമ്പര്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ മൃഗബലി നടത്തുമ്പോള്‍ ഒറ്റയടിക്ക് മൃഗങ്ങളെ കൊല്ലുകയാണ്. ഈ കശാപ്പ് രീതിയാണ് ഝട്ക. ഇങ്ങനെ ഹലാല്‍ ആയിട്ടുള്ള മാംസം കഴിക്കുന്നതിലൂടെ അവര്‍ സ്വയം മലീമസമാകുന്നില്ല. അറവുശാലകളും ഝട്ക മാംസം മാത്രം വില്‍ക്കുന്ന കടകളും സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും സിങ് പറഞ്ഞു.

അതേസമയം ബിഹാറിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരോധിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനും കച്ചവടത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാദം.

error: Content is protected !!