രാത്രി കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു

നെടുങ്കണ്ടം ∙ രാത്രിയിൽ കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു. നെടുങ്കണ്ടം സ്വദേശി ആശയാണു (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഇന്നലെ രാത്രി ഒൻപതോടെയാണു സംഭവം. തോട്ടിലേക്കു വീണ യുവതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്.

error: Content is protected !!