ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി മലബാർ ഗോൾഡ് & ഡയമണ്ട്സ് ജീവനക്കാർ

newsdesk

ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായിമുക്കം മലബാർ ഗോൾഡ് നഗരസഭയുമായി സഹകരിച്ച് മുക്കം ടൗണിലെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു.
രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തികൾ മുക്കം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രജിത പ്രദീപ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അശ്വതി സനൂജ് ,മലബാർ ഗോൾഡ് മുക്കം ഷോറും ഹെഡ് പ്രജീഷ്, മലബാർ ഗോൾഡ് ജീവനക്കാർ, പ്രതിഭാ ഗ്രന്ഥാലയം പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കാളികളായി.

error: Content is protected !!