ഏഷ്യൻ ഗെയിംസ്: 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് ഫൈനലിൽ, പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി

newsdesk

ഇതിഹാസതാരം പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡിനൊപ്പമെത്തി ഫൈനലിലേക്ക് യോഗ്യത നേടി.

1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്. ആദ്യ ഹീറ്റ്‌സിൽ ബഹ്‌റൈനിന്റെ ജമാൽ അമീനത്ത് ഒലുവാസുൻ യൂസഫിനെ പിന്നിലാക്കികൊണ്ടാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ 24 കാരി ഒന്നാമതെത്തിയത്.

error: Content is protected !!