ഒരു തുള്ളി രക്തമോ, ഒരു തുണ്ട് മാംസമോ ശേഷിക്കുന്നത് വരെ പോരാട്ടം തുടരുക..’; ഫ്രഷ് കട്ട് സമരം തുടരുമെന്ന് ടി.മെഹറൂഫ്”

താമരശ്ശേരി: ഫ്രഷ് കട്ട് സമരം തുടരുമെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മെഹറൂഫ്.കേസിലെ ഒന്നാം പ്രതിയാണ് ടി.മെഹറൂഫ്. മെരുങ്ങാൻ കൂട്ടാകാത്ത,കീഴടങ്ങാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടമാണ് നടക്കുന്നത്.ഫ്രഷ് കട്ട് ആക്രമിക്കുക എന്നതും, തൊഴിലാളികളെ കയ്യേറ്റം ചെയ്യുക എന്നതും ജനകീയ സമര സമിതി നിശ്ചയിച്ചതല്ല. മുതലെടുപ്പ് നടത്തിയവരെ പൊലീസ് കണ്ടെത്തട്ടെയെന്നും ഒളിവിൽ കഴിയുന്ന മെഹറൂഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

error: Content is protected !!