പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ

WebDesk

പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. ഫ്‌ളോറിഡയിലാണ് സംഭവം.
മാരിയൻ കൗണ്ടി ഷെറിഫ് ഓഫിസ് തയാറാക്കിയ അറസ്റ്റ് അഫിഡവിറ്റ് പ്രകാരം ഒർട്ടേലിയോ എന്ന യുവാവും യുവതിയും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും, യുവാവ് പീസ കഷ്ണം കൊണ്ട് മുഖത്തടിക്കുകയുമായിരുന്നു.
യുവതിയുടെ ഷർട്ടിലും കോളറിലും പീസ സോസ് തെറിച്ച് വീണതിന്റെ പാടുകൾ പൊലീസ് കണ്ടെത്തി. ഒപ്പം മുടിയിലും ചെവിയിലും കൂടി പീസ കഷ്ണം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

error: Content is protected !!