ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത്; സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ

Web Desk

തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മ്മാതാവ് കെപി സിറാജുദ്ദീന്‍ കസ്റ്റംസിസിന്റെ പിടിയില്‍. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിനിമാ നിര്‍മ്മാതവ് പിടിയിലായത്. ഈ കേസില്‍ നേരത്തെ തൃക്കാക്കര നഗരസഭാ കൗണ്‍സിലറിന്റെ മകനും പിടിയിലായിരുന്നു.

വാങ്ക്, ചാര്‍മിനാര്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് കെപി സിറാജുദ്ദീന്‍. ഏപ്രില്‍ രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വഴി എത്തിയ ഇറച്ചിവെട്ടുയന്ത്രത്തില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടിയിരിന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിന്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി ഇവര്‍ കസ്റ്റംസിനോട് പറഞ്ഞിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഗള്‍ഫില്‍ നിന്ന് സിനിമാ നിര്‍മ്മാതാവായ കെപി സിറാജൂദ്ദീനാണ് കാര്‍ഗോയില്‍ യ്ന്ത്രം അയച്ചതെന്ന് കണ്ടെത്തി. ഹാജരാകാന്‍ പലതവണ നോട്ടീസ് നല്‍കിയെങ്കിലും സിറാജുദ്ദീന്‍ ഹാജരായിരുന്നില്ല. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളം വഴി നാട്ടിലെത്തിയ സിറാജുദ്ദിനെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

error: Content is protected !!