കർഷക സമരത്തിന് നാളെ മുതൽ കേരളത്തിലും പിന്തുണ നൽകി അനിശ്ചിതകാല സമരം

Report: News Desk

കർഷക സമരത്തിന് നാളെ മുതൽ കേരളത്തിലും പിന്തുണ നൽകി അനിശ്ചിതകാല സമരം.ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയറിയിച്ച് കേരളത്തിലും സമരം. കർഷക സമരത്തിന് പിന്തുണയുമായി നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കർഷക സംഘടനകൾ സത്യഗ്രഹമിരിക്കും. കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നുമുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ.

നാളെ ദില്ലി-ജയ്പ്പൂര്‍, ദില്ലി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമം പിൻവലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് നീക്കങ്ങളെല്ലാം വഴിമുട്ടുകയാണ്.

error: Content is protected !!