സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

News Desk

സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയിലായി. പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. തൃശൂര്‍ മിണാലൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയതെന്നും വിവരം.
കോട്ടയം ഒഴവൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. യുവതി നേരിട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സ്പീക്കര്‍ പരാതി ഡിജിപിക്ക് കൈമാറി. പാലക്കാട് സ്വദേശിയാണ് പ്രവീണ്‍. നിരവധി സമാനമായ കേസുകള്‍ ഇയാള്‍ക്ക് എതിരെയുണ്ട്.

error: Content is protected !!