രാഹുൽ ഗാന്ധി വിജയമുറപ്പിച്ചു, ഭൂരിപക്ഷം എൺപതിനായിരത്തിന് മുകളിൽ

വയനാട്: ആകാംക്ഷാഭരിതമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയമുറപ്പിക്കുന്നതായി സൂചന. സിറ്റിംഗ് മണ്ഡലമായ വയനാട്ടിൽ അദ്ദേഹത്തിന്റെ ലീഡ് ഉയരുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ വയനാട്ടിലെ രാഹുലിന്റെ ഭൂരിപക്ഷം 80203 ആണ്. എൽഡിഎഫിന്റെ ആനിരാജയ്‌ക്ക് 52350 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ 31030 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുണ്ട്.

error: Content is protected !!