
Web Desk
ആറളം ഫാമില്‍ കാട്ടാന ആദിവാസി കര്‍ഷകനെ ചവിട്ടിക്കൊന്നതിനു പിന്നാലെ വൻ പ്രതിഷേധവുമായി നാട്ടുകാർ. ഫാം ബ്ലോക്ക് ഏഴിൽ ദാമു എന്ന കര്‍ഷകനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. വാഴത്തോപ്പില്‍ വച്ചാണ് ആന ദാമുവിനെ ആക്രമിച്ചത്. ദാമുവിന്റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നാണ് ഇവരുടെ ആവശ്യം. മരണം സംഭവിക്കുമ്പോൾ മാത്രം ഉദ്യോഗസ്ഥർ വരേണ്ടതില്ലെന്നും നാട്ടുകാർ നിലപാടെടുത്തു.