വൈദ്യൂതി കണക്ഷന്‍ ലഭിക്കാന്‍ ഇനി മുതല്‍ രേഖകൾ ഒന്നും ആവശ്യമില്ലെന്ന് കെ എസ് ഇ ബി അധികൃതർഅറിയിച്ചു

newsdesk

തിരുവനന്തപുരം: വീടുകളുടെ തറ വിസ്തീര്‍ണ്ണം 1076 അടിയില്‍ (100 ചതുരശ്ര മീറ്റര്‍) താഴെയുള്ളവര്‍ക്ക് ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യൂതി കണക്ഷന്‍ ലഭിക്കാന്‍ ഇനി മുതല്‍ ഉടവസ്ഥാവകാശ രേഖയോ കൈവശാവകാശ രേഖയോ ഒന്നും ആവശ്യമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വെള്ളക്കടലാസില്‍ എഴുതിയ ഒരു സാക്ഷ്യപത്രം മാത്രം അപേക്ഷയോടൊപ്പം നല്‍കിയാല്‍ മതിയാകും.

താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് കെ എസ് ഇ ബിയുടെ അറിയിപ്പില്‍ പറയുന്നു.

  1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.
  2. കെട്ടിടം നിലവിലും ഭാവിയിലും പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
  3. വൈദ്യുതി കണക്ഷന്‍ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
  4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥന്‍ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷന്‍ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.
error: Content is protected !!