ഏകതാ ദിവസിന്റെ ഭാഗമായി മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ എസ്‌ പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

മുക്കം : സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യം ഇന്ന് ആചരിക്കുന്ന (രാഷ്ട്രീയ ഏകതാ ദിവസിന്റെ) ഭാഗമായി മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ എസ്‌ പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച്‌ മുക്കം മിനി പാർക്കിൽ സമാപിച്ചു .തുടർന്ന് ദേശിയ ഐക്യ ദിന പ്രതിജ്ഞയും എടുത്തു

കൂട്ടയോട്ടത്തിൽ ആനയാം കുന്ന് ഹയർ സെക്കണ്ടറി , നീലേശ്വരം ഹയർ സെക്കണ്ടറി , മുക്കം ഓർഫനേജെ എന്നീ സ്കൂളുകളിലെ 150 ത്തോളം എസ്‌ പി സി കേഡറ്റുകൾ പങ്കെടുത്തു. കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് താമരശ്ശേരി ഡി വൈ എസ്‌ പി ചന്ദ്രമോഹൻ പി നിർവഹിച്ചു

ചടങ്ങിൽ മുക്കം സി ഐ ആനന്ദ് കെ പി , എസ്‌ ഐ മാരായ ശ്രീരാഗ് ,രഞ്ജിത്ത് ,അബ്ദുറഹ്മാൻ
എ എസ്‌ ഐ മാരായ അബ്ദുൽ റഷീദ് , റഫീഖ് , ലീന , ഷിജു , ഡ്രിൽ ഇൻസ്പെക്റ്റർ മാരായ
എ എസ്‌ ഐ ഷിജു , ലാലിജ് , ജയന്തിറീജ , ലീന, ജിഷ , സി പി ഓ മാരായ ഇസ്ഹാഖ് കാരശ്ശേരി , ടി അബ്ദുൾനാസർ , ഫർഹാൻ , ഷംനസമദ് ടി എന്റെ മുക്കം , എന്റെ ന്നെല്ലിക്കാ പറമ്പ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു

error: Content is protected !!