എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരെ പോക്സോ ചുമത്തി

Web Desk

അശ്ലീല ചാറ്റിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ ചുമത്തി.പെണ്‍കുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായ മുള്ളേരിയ ആദൂര്‍ സ്വദേശി ഉസ്മാന്‍ എന്നയാള്‍ക്കെതിരെയാണ് മേല്‍പറമ്ബ് പൊലീസ് ഇപ്പോള്‍ പോക്സോ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.

വിദ്യാര്‍ഥിനിയെ കഴിഞ്ഞാഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ അധ്യാപകന്‍ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസ്സിലാക്കിയ പിതാവ് പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചു. ഇതോടെ അധ്യാപകന്‍ പെണ്‍കുട്ടിയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ഇതേതുടര്‍ന്ന് മകള്‍ ജീവനൊടുക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

error: Content is protected !!