കുറുപ്പ് ഇനി നെറ്റ്ഫ്ളിക്സിലേക്ക്

Entertainment Desk

പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിന്റെ കഥ പറഞ്ഞ ചിത്രം കുറുപ്പ് ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒ.ടി.ടിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ സിനിമ നെറ്റ്ഫ്‌ളിക്‌സിലും റിലീസിനൊരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് നെറ്റ്ഫ്‌ളിക്‌സ് ഈ വിവരം അറിയിച്ചത്. അതേസമയം റിലീസ് തിയതി പുറത്ത് വിട്ടിട്ടില്ല.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് 35 കോടിയാണ് മുടക്കുമുതല്‍. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

error: Content is protected !!