മലയോരമേഖലയിൽ ഇന്നലെ മുങ്ങി മരണം രണ്ട് ;ഓമശ്ശേരി വെളിമണ്ണയിൽ 9 വയസ്സുകാരനും ,കോടഞ്ചേരി പതങ്കയത്ത് എൻ ഐ ടി , മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയുമാണ് മരണപ്പെട്ടത്

മുക്കം : മലയോരമേഖലയെ കണ്ണീരണിയിച്ചു കൊണ്ട് ഇന്നലെ രണ്ടു മുങ്ങി മരണം ആണ് നടന്നത് . ഓമശ്ശേരി വെളിമണ്ണ സ്വദേശി 9 വയസ്സുകാരനും ,കോടഞ്ചേരി പതങ്കയത്ത് എൻ ഐ ടി , മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയുമാണ് മരണപ്പെട്ടത് .

വെളിമണ്ണയിൽ മരണപ്പെട്ട ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് .കളി കഴിഞ്ഞ് വൈകിട്ട് 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും ഹാസിഫിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപോയതാവാം മരണ കാരണം എന്നാണ് വിലയിരുത്തൽ .

കോടഞ്ചേരി പതങ്കയത്ത് അപകടം നടന്നത് വൈകിട്ട് ആറരയോടെയാണ് , മരണപെട്ടത് എൻ ഐ ടി യിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ രേവന്ത് (21) ആണ് .ആന്ധ്രപ്രദേശ് സ്വദേശിയാണ് യുവാവ് .
കൂട്ടുകാരോടൊത്ത് പതങ്കയത്ത് കുളിക്കാൻ എത്തിയതായിരുന്നു .കുളിക്കുന്നതിനിടെ രേവന്ദ് മുങ്ങിപോകുകയായിരുന്നു .

അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആദ്യം ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിൽ വെച്ച് മരണം സ്ഥിരീകരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!