
Web Desk
ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഹസാരി കോടതി ഹണി സിംഗിനെതിരെ നോട്ടിസ് അയച്ചു. ഓഗസ്റ്റ് 28ന് കേസിൽ വാദം കേൾക്കും.ഭാര്യ ശാലിനി തൽവാറിനെ ഹണി സിംഗ് മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്നും ഹണിക്ക് മറ്റ് സ്ത്രീകളുമായി രഹസ്യബന്ധം ഉണ്ടെന്നും പരാതിയിൽപറയുന്നു.