ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ വെച്ച് നടന്നു

Report: Nibin

കോഴിക്കോട്: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം രാവിലെ ഒൻപതിന് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ വെച്ച് നടന്നു. തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യമര്‍പ്പിച്ചു.കോവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയായിരുന്നു പരിപാടി.

സബ് ഡിവിഷണൽ,ബ്ലോക്ക് തലത്തില്‍ 75 പേർക്കും പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോർപ്പറേഷൻ തലത്തില്‍ 50 പേർക്കും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. പൊതു ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാനുള്ള അനുവാദവുമുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, ശുചിത്വം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു പതാക ഉയർത്തൽ. പൊതുജനങ്ങള്‍ക്ക്‌ ചടങ്ങിലേക്ക് പ്രവേശന വിലക്കുണ്ടായിരുന്നു.

ജില്ലാ കലക്ടർ സാംബശിവറാവു, ജില്ലാ പോലീസ് മേധാവി എ.വി ജോർജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!