കൊല്ലത്ത് യുവതിയുടെ മൃതദേഹം കത്തിയ നിലയിൽ റോഡരികിൽ കണ്ടെത്തി; സമീപത്തായി തീപ്പെട്ടിയും തിന്നറിന്റെ ഒഴിഞ്ഞ കുപ്പിയും

NEWSDESK

കുണ്ടറ: ഇരുപത്തിമൂന്നുകാരിയുടെ മൃതദേഹം റോഡരികിൽ കത്തിയ നിലയിൽ കണ്ടെത്തി. പടപ്പക്കര ഫാത്തിമ ജംഗ്ഷനിൽ സാന്റോ വിലാസത്തിൽ മേരിസണിന്റെ മകൾ സാന്റാ (സൂര്യ) ആണ് മരിച്ചത്. ഇന്നലെ പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൈക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്തായി ബാഗ്, തിന്നറിന്റെ ഒഴിഞ്ഞകുപ്പി, തീപ്പെട്ടി എന്നിവയും ഉണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനറൽ നഴ്സിംഗ് പൂർത്തിയാക്കിയ സൂര്യ ബി എസ് സി നഴ്സിംഗിന് അഡ്മിഷനെടുത്തിരുന്നു. ഇതിനിടയിലാണ് മരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!