വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂരമര്‍ദ്ദനം

Web Desk

കൊല്ലം പത്തനാപുരത്ത് വൃദ്ധയായ അമ്മയ്ക്ക് മകളുടെ ശാരീരിക പീഡനം. പത്തനാപുരം സ്വദേശി ലീനയാണ് മാതാവ് ലീലാമ്മയെ മര്‍ദിച്ചത്. ലീലാമ്മയെ വീട്ടുമുറ്റത്ത് തൂണില്‍ കെട്ടിയിടുകയും ചെയ്തു. സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തെയും ലീന മര്‍ദിച്ചു. പഞ്ചായത്ത് അംഗം അര്‍ഷമോള്‍ക്കാണ് മര്‍ദനമേറ്റത്.
ഞായറാഴ്ച വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരകൃത്യം. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. വീട്ടില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ബലംപ്രയോഗിച്ച് അകത്തേക്ക് കയറ്റുകയും ചെയ്തു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുകയും ചെയ്‌തു. സംഭവത്തില്‍ പത്തനാപുരം പൊലീസില്‍ നേരത്തേയും പരാതികളുണ്ട്. കേസില്‍ പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാര്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

error: Content is protected !!