ഷൂട്ടിങ് ജോലി കഴിഞ്ഞു മടങ്ങവേ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

Web Desk

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കറുത്ത പറമ്പിനും വലിയ പറമ്പിനുമിടയിൽ കോളനിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെ മുക്കം ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിൽ അരീക്കോട് ഭാഗത്ത് നിന്ന് വന്ന മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പാലക്കാട് കൊപ്പം സ്വദേശിയായ മുഹമ്മദ് ഷിബിൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷമീം സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വീഡിയോ ഗ്രാഫി ജോലി ചെയ്തുവരുന്ന ഷിബിലും ഷമീമും വയനാട് ഭാഗത്ത് നിന്നും ജോലി കഴിഞ്ഞ് സ്കൂട്ടറിൽ പട്ടാമ്പിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.ഉടൻ തന്നെ നാട്ടുകാരും എൻ്റെ മുക്കം സന്നദ്ധ സേനയും തുടർന്ന് മുക്കം ഫയർഫോഴ്സ്, പോലീസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി .പരിക്കേറ്റവരെ ആദ്യം മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

error: Content is protected !!