അമ്മയെ മകൾ വെട്ടിക്കൊന്നു; ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാൻ ശ്രമം

Web Desk

ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിൽ അമ്മയെ മകൾ വെട്ടിക്കൊന്നു. വെള്ളിയാഴ്ച്ച 8 മണിയോടെ മകൾ ലീലയുടെ വെട്ടേറ്റ് അന്നമ്മയാണ് മരിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റു. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പൊലീസ് പറഞ്ഞു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി. ലീല വിവാഹിതയാണെങ്കിലും മക്കളും ഭർത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടിൽ വരാൻ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്.

error: Content is protected !!