
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യരചനാ മത്സരം നടത്തുന്നു. ‘മലയാളവും ഭരണഭാഷയും’ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 300 വാക്കില്‍ കവിയാതെ ഉപന്യാസ രചനാ മത്സരവും ‘മാതൃഭാഷയുടെ മഹത്വം’ എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. രചനകള്‍ യൂണിക്കോഡായി നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചു മണിക്കകം diodir.clt@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0495 2370225.