പ്രസവ അധിക ധനസഹായം

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരും 2012 മാര്‍ച്ച് 27 മുതല്‍ 2021 മെയ് 31 വരെയുള്ള കാലയളവില്‍ പ്രസവം നടന്നു തയ്യല്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2000 രൂപ പ്രസവാനുകൂല്യം ലഭിച്ചവരുമായ അര്‍ഹരായ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവ അധിക ധനസഹായം 13000 രൂപ നല്‍കുന്നുണ്ട്. ധനസഹായം 13000രൂപ ഇനിയും ലഭിക്കാനുള്ളവര്‍ ക്ഷേമനിധി ഐഡി കാര്‍ഡ്, രൂപ ലഭിച്ചതിന്റെ ബാങ്ക് പാസ് ബുക്ക്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം 2021 ഡിസംബര്‍ 20 നകം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

error: Content is protected !!