
ഐ.എച്ച്.ആര്.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് നവംബർ 19 ന് ഇന്റര്‍വ്യൂ കോളേജില്‍ നടത്തും. തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍ : കമ്പ്യൂട്ടര്‍ ഡെമോണ്‍സ്ട്രേറ്റര്‍ രാവിലെ 10 മണിക്ക്, ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ / പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ്ക്ലാസ്സ് ബി.എസ്.സി ബിരുദം, കമ്പ്യൂട്ടര്‍ ട്രേഡ്സ്മാന് രാവിലെ 11 ന് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍), ട്രേഡ്സ്മാന് (മെക്കാനിക്കല്‍) ഉച്ചക്ക് 12 മണിക്ക് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (മെക്കാനിക്കല്‍). നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര് എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920.