സി.പി.ഐ.എം കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് ; പ്രചരണ ജാഥ ഉൽഘാടനം ചെയ്തു

കൊടിയത്തൂർ : ഗ്രാമപഞ്ചായത്ത് UDF ഭരണ സമിതിയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി പി.ഐ.എം ന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു . അതിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥ തോട്ടു മുക്കത്ത് പള്ളി താഴെ സി.പി.ഐ.എം ഏരിയ സെക്രട്ടറി വി.കെ വിനോദ് ജാഥ ക്യാപ്റ്റൻ ജോണി ഇടശ്ശേരിക്ക് പതാക കൈമാറി ഉൽഘാടനം ചെയ്തു.

ബിനോയ് ടി ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജോണി ഇടശ്ശേരി, ജാഥ പൈലറ്റുമാരായ നാസർ കൊളായി, ഇ. രമേശ് ബാബു , ഇ. അരുൺ ,ജാഥ വൈസ് ക്യാപ്റ്റൻ ഗിരീഷ് കാരക്കുറ്റി എന്നിവർ സംസാരിച്ചു. സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും എ.പി സജിത് നന്ദിയും പറഞ്ഞു.

error: Content is protected !!