കെ-റെയിൽ പദ്ധതി; വികസനത്തിനെതിരെ അവികസിത കൂട്ടുകെട്ട്: ലഘുലേഖയുമായി സി പി ഐ എം

Web Desk

കെ റെയിൽ പദ്ധതിയിൽ ലഘുലേഖയുമായി വീടുകൾ കേന്ദ്രീകരിച്ച് സി പി ഐ എം പ്രചാരണം. എതിർപ്പിന് പിന്നിൽ യു ഡി എഫ്- ബി ജെ പി ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടെന്ന് സി പി ഐ എം പറയുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ടുകേട്ടെന്ന് സി പി ഐ എം ആരോപിക്കുന്നു. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ. ലഘുലേഖകൾ എല്ലാ വീടുകളിലേക്കും എത്തിക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം.സിൽവർ ലെയിൽ സമ്പൂർണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയിൽ വ്യക്തമാകുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ പദ്ധതി കടന്നു പോകില്ല. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു.
അതേസമയം കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

error: Content is protected !!