വാഹനാപകട കേസ് ഒതുക്കാന്‍ കൈക്കൂലി; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Web Desk

കോഴിക്കോട് വാഹനാപകട കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹന ഉടമയുടെ പേരില്‍ കേസ് എടുക്കാതിരിക്കാന്‍ വാഹനം ഒാടിച്ചയാളില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

error: Content is protected !!