
newsdesk
മുക്കം ; ഡ്രൈവറുടെ മനോധൈര്യത്തിലും ,സമയോചിത ഇടപെടലിലും ഒഴിവായത് വൻ ദുരന്തം. വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുഞ്ഞ്. കൊടിയത്തൂരില്‍ ജനുവരി മുപ്പത്തിനായിരുന്നു സംഭവം.
കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് പോകാനായി ഓട്ടോയിൽ വന്നതായിരുന്നു മാതാപിതാക്കളോടൊപ്പം കുഞ്ഞ് . ഓട്ടോ ഇറങ്ങി അമ്മ റോഡ് മുറിച്ചു കടുക്കുകയും അച്ഛൻ ഓട്ടോക്ക് പണം നൽകുന്നതിനായി നില്കുന്നതിനിടെയാണ് കുട്ടി അച്ഛന്റെ അടുക്കൽ നിന്നും അമ്മയുടെ അടുത്തേക്ക് റോഡ് മുറിച്ചു കടന്ന് ഓടാൻ ശ്രമിച്ചത് . ഈ സമയം ഓട്ടോയുടെ പിറകിൽ കൂടെ ചെറുവാടി ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബസ് കുട്ടി കണ്ടിരുന്നില്ല. ഉടൻ ബസ് ഡ്രെെവർ ബസ് വലത്തേയ്ക്ക് തിരിച്ചു നിർത്തി ,തുടർന്ന് കുട്ടി ഓടിമാറിയതിനാൽ രക്ഷപെടുകയായിരുന്നു . ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്.
കുട്ടിയെ തട്ടുമെന്ന വിധത്തിലായിരുന്നു ബസ് വന്നത്. തയ്യിൽ ബസിലെ സനോജ് എന്ന ഡ്രൈവറുടെ ഒരു നിമിഷത്തെ മനോധൈര്യമാണ് കുഞ്ഞിന് രക്ഷയായത്. ഇല്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിനാകും കൊടിയത്തൂർ സാക്ഷ്യം വഹിക്കേണ്ടി വരിക.ഞെട്ടിക്കുന്ന ഈ സംഭവത്തിനു ശേഷം ബസ് ഡ്രൈവർ സനോജ് മാനസികമായി തകർന്നു പോയിരുന്നു, രണ്ടു ദിവസം ജോലിയിൽ നിന്നും വിട്ടു നിൽക്കുകയും മനോനില നേരയായതിനുശേഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത് . സംഭവത്തിന്റെ സി സി ടി വി ദൃശ്യം പ്രചരിച്ചതോടെ ഡ്രൈവറുടെ മനോധൈര്യത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.