താമരശ്ശേരി പരപ്പൻപൊയിൽ അയൽക്കാർ തമ്മിൽ സംഘർഷം; മൂന്നു വാഹനങ്ങൾ തകർത്തു, വൻ പൊലീസ് സംഘം സ്ഥലത്ത

താമരശ്ശേരി∙ പരപ്പൻപൊയിൽ കതിരോട് അയൽവീട്ടുകാ‍ർ തമ്മിലുണ്ടായ സംഘർഷത്തിൽ 6 പേർക്കു പരുക്ക്. പരാതിയെ തുടർന്നു സ്ഥലത്തെത്തിയ 2 പൊലീസുകാർക്കും പരുക്കേറ്റു. അക്രമത്തിൽ 2 ഓട്ടോറിക്ഷ, ഒരു കാർ എന്നിവ അടിച്ചു തകർത്തു. സംഘർഷം തടയാൻ സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പി വിനോദ് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഇന്നലെ രാത്രി 7.30നാണു സംഭവം. കഴിഞ്ഞ പെരുനാൾ തലേന്ന് പരപ്പൻപൊയിൽ ടൗണിൽ ട്രാഫിക് കുരുക്കിൽപെട്ടതിനിടെ ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കയ്യേറ്റത്തിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. കഴിഞ്ഞ ദിവസം കതിരോട് പൂളക്കൽ നൗഷാദ് യാത്ര ചെയ്ത ഓട്ടോറിക്ഷ, ബൈക്കിലെത്തിയ മുഹമ്മദ് ഷഹലും മറ്റും തടഞ്ഞ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നു.

ഇന്നലെ കൂത്തുപറമ്പിൽ നിന്ന് എത്തിയ നൗഷാദിന്റെ ബന്ധുക്കളായ നാലുപേർ ഉച്ചയ്ക്കു നൗഷാദിന്റെ വീടിനടുത്തുവച്ച് മുഹമ്മദ് ഷഹലുമായി വാക്കേറ്റമുണ്ടായി. തുടർന്നു ഷഹലിനെ മർദിച്ചതായും പൊലീസ് പറഞ്ഞു. ഇതിനിടെ പുറമേ നിന്ന് ആളുകളെത്തി മർദിച്ചെന്ന പ്രചാരണം ഉണ്ടാവുകയും ഷഹലും സംഘവും നൗഷാദിന്റെ ബന്ധക്കളെ തടഞ്ഞുവച്ചു. ഇതോടെ അവർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

എസ്ഐ സുരേഷ് ബാബു, എസ്‌സിപിഒ മുജീബ് എന്നിവർ പരാതിക്കാരോടെപ്പം കാറിൽ കതിരോട് എത്തുമ്പോൾ 35 പേരുൾപ്പെട്ട സംഘം കാർ വളഞ്ഞു കാറിൽ വന്നരെ കയ്യേറ്റം ചെയ്തെന്നും പൊലീസ് പറഞ്ഞു. കാർ അടിച്ച് തകർത്തു, അക്രമം തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരുക്കേറ്റു. വീടുപണിക്കുള്ള സാമഗ്രികളുമായി ടിപ്പർ പോയപ്പോൾ റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് നേരത്തെ ഇരു വീട്ടുകാരും തമ്മിൽ വിരോധത്തിലായിരുന്നു.

error: Content is protected !!