തേങ്ങക്കുള്ളിൽ മറ്റൊരു തേങ്ങ; കാരശ്ശേരിയിലെ പട്ടാക്കൽ അബ്ദുല്ലയുടെ വീട്ടിലെ ഇരട്ട തേങ്ങ കൗതുകമാകുന്നു

മുക്കം : നെല്ലിക്കാപറമ്പ് സർക്കാർ പറമ്പ് സ്വദേശി, പട്ടാക്കൽ അബ്ദുല്ലയുടെ വീട്ടിൽ ആണ് ഒരു തേങ്ങക്കുള്ളിൽ മറ്റൊരു തേങ്ങ കണ്ടെത്തിയത് .കാറ്ററിങ് ജോലി ചെയ്യുന്ന അബ്ദുല്ല പെങ്ങളുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന തേങ്ങയിൽ ആണ് ഇത്തരത്തിൽ ഡബിൾ തേങ്ങ കണ്ടെത്തിയത് .

വീട്ടിലെ ആവശ്യത്തിന് ഭാര്യയെ സഹായിക്കാൻ തേങ്ങാപൊളിച്ചു പൊട്ടിച്ചപ്പോൾ ആണ് തേങ്ങക്കുള്ളിലെ ഈ കൗതുകകരമായ കാഴ്ച കണ്ടെതെന്നു അബ്ദുള്ള പറയുന്നു

നിരവധി പേരെ കാണിച്ചിട്ടും ഇതുവരെ ഇങ്ങനെ ഒരു ഇരട്ട തേങ്ങ കണ്ടിട്ടില്ല എന്ന മറുപടിയാണ് കിട്ടിയതെന്നും അബ്ദുല്ല പറഞ്ഞു.ഏതാണ്ട് 250 ഗ്രാമിൽ താഴെമാത്രമാണ് ഇതിന്റെ ഭാരം .
ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപിച്ചതോടെ നിരവധിപേരാണ് തേങ്ങയിലെ ഈ കൗതുക കാഴ്‌ച കാണാൻ വരുന്നതെന്ന് അബ്ദുല്ല പറയുന്നു .

error: Content is protected !!