
Web Desk
ഇന്ന് 98-ാം ജന്മദിനം പിന്നിടുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വിഎസിന് ജന്മദിനം ആശംസിക്കുന്നതായി ഫേസ്ബുക്കില്‍ പങ്കുവെച്ച സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവിന് ബുധനാഴ്ച 98 വയസ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ നിരവധി നേതാക്കളാണ് ആശംസകള്‍ പങ്കുവെച്ചത്. അതേസമയം, വാര്‍ദ്ധഖ്യ സഹജമായ അവശതകളാള്‍ രണ്ട് വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന വിഎസ് ജന്മദിനത്തില്‍ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്.
കേരളം അടുത്തിടെ വലിയ വിവാദങ്ങളില്‍ അകപപെട്ടപ്പോഴും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയം വിഎസ് എന്ന അതികായന്റെ അഭാവം നേരിട്ട് അനുഭവിച്ചിരുന്നു. പക്ഷാഘാതമായിരുന്നു വിഎസിനെ ശാരീരികമായി തളര്‍ത്തിയത്. എഴുന്നേറ്റ് നടക്കാന്‍ ഉള്‍പ്പെടെ മറ്റൊരാളുടെ സഹായം ആവശ്യമാണ്. പക്ഷേ എന്നും പത്രങ്ങള്‍ വായിച്ച് കേള്‍പ്പിക്കും. ചില സമയങ്ങളില്‍ ടിവി കാണും വിഎ അരുണ്‍കുമാര്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ കൊവിഡ് രോഗ ബാധ രൂക്ഷമായതോടെയാണ് വിഎസ് പൊതു വേദികളില്‍ നിന്നും പിന്‍വാങ്ങിയത്. അതിന് ശേഷം സന്ദര്‍ശകരെയും അനുവദിച്ചിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനുമതി നല്‍കിയിരുന്നില്ല.

കീഴടങ്ങാത്ത പോരാട്ട വീര്യം, അതാണ് മലയാളികള്‍ക്ക് വിഎസ് അച്യൂതാനന്ദന്‍ എന്ന നേതാവ്. പ്രതിസന്ധികള്‍ തുര്‍ച്ചയായ ചെറുപ്പകാലത്തെ വെല്ലുവിളിച്ച് 16 വയസ്സു മുതല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ വിഎസിന്റെ ജീവിതം കേരളത്തിന്റെ വളര്‍ച്ചയുടെ കൂടി ചരിത്രമാണ്. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന കമ്യൂണിസ്റ്റിനെ സമാനതകളില്ലാത്ത ജനനായകനെന്ന നിലയിലേക്ക് വളര്‍ത്തിയതും രാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നതും.
പക്ഷാഘാതമായിരുന്നു വിഎസിനെ ശാരീരികമായി തളര്‍ത്തിയത്. എഴുന്നേറ്റ് നടക്കാന്‍ ഉള്‍പ്പെടെ മറ്റൊരാളുടെ സഹായം ആവശ്യമാണ്. പക്ഷേ എന്നും പത്രങ്ങള്‍ വായിച്ച് കേള്‍പ്പിക്കും. ചില സമയങ്ങളില്‍ ടിവി കാണും വിഎ അരുണ്‍കുമാര്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ കൊവിഡ് രോഗ ബാധ രൂക്ഷമായതോടെ യാണ് വിഎസ് പൊതു വേദികളില്‍ നിന്നും പിന്‍വാങ്ങിയത്. അതിന് ശേഷം സന്ദര്‍ശകരെയും അനുവദിച്ചിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനുമതി നല്‍കിയിരുന്നില്ല. കീഴടങ്ങാത്ത പോരാട്ട വീര്യം, അതാണ് മലയാളികള്‍ക്ക് വിഎസ് അച്യൂതാനന്ദന്‍ എന്ന നേതാവ്. പ്രതിസന്ധികള്‍ തുര്‍ച്ചയായ ചെറുപ്പകാലത്തെ വെല്ലുവിളിച്ച് 16 വയസ്സു മുതല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ വിഎസിന്റെ ജീവിതം കേരളത്തിന്റെ വളര്‍ച്ചയുടെ കൂടി ചരിത്രമാണ്. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന കമ്യൂണിസ്റ്റിനെ സമാനതകളില്ലാത്ത ജനനായകനെന്ന നിലയിലേക്ക് വളര്‍ത്തിയതും രാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നതും.