മുഖ്യമന്ത്രി ദുബായില്‍ എത്തി,യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും

Web Desk

അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഏഴാം തീയതി തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നു പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

error: Content is protected !!