ചുരം സംരക്ഷണ സമിതി പ്രവർത്തകരെ ആദരിച്ചു

newsdesk

വയനാട് ചുരത്തിൽ നിസ്വാർത്ഥ സേവനം നടത്തിവരുന്ന അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകരെ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ( RAAF )കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചുരം കവാടത്തിൽ വെച്ച് ആദരവും സ്നേഹ വിരുന്നും നൽകി.പരിപാടിയിൽ ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പി.കെ.സുകുമാരൻ സ്വാഗതവും പ്രസിഡന്റ്‌ മൊയ്‌ദു മുട്ടായി അദ്യക്ഷതയും വഹിച്ചു.RAAF ജില്ലാ പ്രസിഡന്റ്‌ മജീദ് അവർകൾ പ്രവർത്തകർക്ക് മൊമെന്റോ നൽകി ആദരിക്കുകയും ചടങ്ങ് ഉൽഘാടനം ചെയ്യുകയും ചെയ്തു,RAAF ഭാരവാഹിയായ എ.കെ അഷ്‌റഫ്‌ സമിതി പ്രസിഡന്റിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വൈത്തിരി പോലീസ് സബ് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ മുഖ്യ അഥിതിയായി എത്തി. RAAF ജില്ലാ ഭാരവാഹികളായ ബഷീർ, ഹസ്സൻ എന്നിവർ സംസാരിച്ചു.മുപ്പതോളം സമിതി പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

സമിതി വൈസ് പ്രസിഡന്റ്‌ ജെസ്റ്റിൻ ജോസ് നന്ദി രേഖപെടുത്തി.

error: Content is protected !!
%d bloggers like this: